Thursday 16 January 2014

ഏട് ഒന്ന്



ജനിച്ചപ്പോൾ തന്നെ സ്വാതന്ത്യം കൊതിച്ച ഒരു ചിത്രശലഭം എന്നിൽ ജന്മമെടുത്തിരിക്കണം...  
അതെന്റെ കണ്മുൻപിൽ പറന്നു നടന്നു... 
കൗതുകത്തൊടെ ഞാനതിനു പിന്നാലെ പാഞ്ഞു...

ഒറ്റമകളായത്തിന്റെ സ്വാതന്ത്ര്യംഎന്ന് ചിലരെങ്കിലും അന്ന് തമാശയ്ക്ക് പറഞ്ഞിരിക്കണം... 
മതവിദ്യാഭ്യാസംമറയുടെ കലയും സൗന്ദര്യവും ബാഹ്യമായി എന്നെ പഠിപ്പിച്ചപ്പോഴും, മുടിപറ്റെ ചെറുതാക്കി വെട്ടിയത് എന്നിലെ (ദു)സ്വാതന്ത്യ മോഹിയായിരിക്കണം...

കൊത്തങ്കല്ലു കളിച്ചതോ, കൊക്കുചാടികളിച്ചതോ എന്റെ ഓർമ്മയിലില്ല... പക്ഷെ നാലാംക്ലാസിൽ വച്ച് പുസ്തകത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു പേജിൽ നാലുവരി കുത്തികുറിച്ചത് ഇന്നും തെളിഞ്ഞോർക്കുന്നു...
ആരുമറിയാതെ മഴയത്തിറങ്ങി കളിച്ചതും ഉറക്കത്തിലും ആ ചിത്രശലഭത്തിൽ അനുരക്തയായി പ്രണയം ആഘോഷിച്ചതും, കവിത കുറിച്ചതും, എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആദ്യ അടയാളങ്ങളായിരുന്നു... 



No comments:

Post a Comment